കുമാരസ്വാമി ഇന്ന് ഡൽഹിയിൽ ബിജെപി നേതൃത്വത്തെ കാണും
Thursday, September 21, 2023 1:26 AM IST
രാമനഗര: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം സഖ്യം ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി ജനതാദൾ (എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി ഇന്നു ഡൽഹിയിലെത്തും.
കർണാടകത്തിൽ കോൺഗ്രസിനെതിരേ ശക്തമായ പ്രതിപക്ഷം അനിവാര്യമാണെന്നു പറഞ്ഞ കുമാരസ്വാമി ബിജെപിയുമായി സീറ്റ് വിഭജനം പൂർത്തിയായെന്ന വാർത്തകൾ ഊഹാപോഹം മാത്രമാണെന്നു വിശദീകരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനായി ജെഡിഎസുമായി ധാരണയുണ്ടാക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ നേരത്തെ സ്ഥിരീകരിച്ചിരുന്നു. 28 മണ്ഡലങ്ങളിൽ നാല് സീറ്റ് ജെഡിഎസിനു നൽകുമെന്നും കേന്ദ്രനേതൃത്വത്തിന്റെതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.