ഉപരാഷ്ട്രപതിയെയും കേന്ദ്ര നിയമമന്ത്രിയെയും അയോഗ്യരാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി
Wednesday, March 29, 2023 12:42 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതിയെയും കേന്ദ്ര നിയമമന്ത്രിയെയും അയോഗ്യരാക്കണമെന്ന ആവശ്യവുമായി ബോംബെ ലോയേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ. ഇതേ ആവശ്യം ഉന്നയിച്ചു നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തിനെതിരേ പരസ്യ പ്രതികരണം നടത്തിയതിന്റെ പേരിലാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനുമെതിരേ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.