ഗുജറാത്ത് രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു
Sunday, December 4, 2022 12:54 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. 93 മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ചയാണു വോട്ടെടുപ്പ് നടക്കുക.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ, ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ. മധ്യ, വടക്കൻ ഗുജറാത്തിലെ 14 ജില്ലകളിലെ മണ്ഡലങ്ങളാണു തിങ്കളാഴ്ച വിധിയെഴുതുക.
മിക്ക മണ്ഡലങ്ങളിലും ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടമാണ്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ എഎപിക്ക് കാര്യമായ സ്വാധീനമില്ല. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.