വ്യാജപാസ്പോർട്ട് കേസ്; അബു സലിമിന് മൂന്നുവർഷം തടവ്
Wednesday, September 28, 2022 1:48 AM IST
ലക്നോ: കാൽനൂറ്റാണ്ട് പഴക്കമുള്ള വ്യാജപാസ്പോർട്ട് കേസിൽ അധോലോകനായകൻ അബു സലിമിനും സഹായി മുഹമ്മദ് പർവേഷ് ആലിമിനും യുപിയിലെ പ്രത്യേകകോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു.
1993ലെ മുംബൈ സ്ഫോടനപരന്പരയുമായി ബന്ധപ്പെട്ട കേസിൽ മുംബൈയിലെ തലോജ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അബു സലീമിനെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ലക്നോ കോടതി മുന്പാകെ ഹാജരായത്.