മുൻ മന്ത്രി ജോഗിന്ദർ മൻ കോൺഗ്രസ് വിട്ടു
Saturday, January 15, 2022 1:53 AM IST
ഫഗ്വാര: പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ജോഗിന്ദർ സിംഗ് മൻ പാർട്ടി വിട്ടു. ദളിത് വിഭാഗത്തിൽനിന്നുള്ള പ്രമുഖ നേതാവാണ് മൻ. പഞ്ചാബ് അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻസ്ഥാനവും ജോഗിന്ദർ സിംഗ് മൻ രാജിവച്ചു.
ഫഗ്വാരയിൽനിന്നു മൂന്നു തവണ എംഎൽഎയായിട്ടുള്ള ഇദ്ദേഹം ബിയാന്ത് സിംഗ്, രജീന്ദർ കൗർ ഭട്ടൽ, അമരീന്ദർ എന്നിവർ നേതൃത്വം നല്കിയ മന്ത്രിസഭകളിൽ അംഗമായിരുന്നു.