എസ് പോളിറ്റ് ബ്യൂറോ മുൻ അംഗം കൃഷ്ണ ചക്രവർത്തി അന്തരിച്ചു
Sunday, May 9, 2021 12:26 AM IST
കൊൽക്കത്ത: എസ്യുസിഐ (കമ്യൂണിസ്റ്റ്) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ മുൻ അംഗവും എഐയുടിയുസിയുടെ മുൻ പ്രസിഡന്റുമായ കൃഷ്ണ ചക്രവർത്തി(87) അന്തരിച്ചു. ഇന്നലെ രാവിലെ എട്ടിനു കൊൽക്കത്ത ഹാർട്ട് ക്ലിനിക് ആൻഡ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ദീർഘകാലമായി ശ്വാസകോശ സംബന്ധിയായ അസുഖം മൂലം ചികിത്സയിലായിരുന്ന ചക്രവർത്തി. സംസ്കാരം നടത്തി. കേരളത്തിലെ സംഘടനാ ചുമതലയുണ്ടായിരുന്ന കൃഷ്ണ ചക്രവർത്തി കേരളത്തിൽ എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.