രാഷ്ട്രപതി ആശുപത്രി വിട്ടു
Tuesday, April 13, 2021 1:00 AM IST
ന്യൂഡൽഹി: എയിംസിൽ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രി വിട്ടു. മാർച്ച് 30നായിരുന്നു രാഷ്ട്രപതിക്കു ശസ്ത്രക്രിയ നടത്തിയത്. ഞാൻ രാഷ്ട്രപതിഭവനിലെത്തി. എനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും എനിക്ക് ഏറ്റവും മികച്ച പരിചരണം നല്കിയ എയിംസിലെയും ആർമിയുടെ ആർആർ ആശുപത്രിയിലെയും ഡോക്ടർമാർക്കും നഴ്സിംഗ് സ്റ്റാഫിനും നന്ദി അറിയിക്കുന്നു- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.