ബംഗാൾ രണ്ടാം കാഷ്മീർ ആയെന്ന് ബിജെപി
Wednesday, November 25, 2020 11:08 PM IST
കോൽക്കത്ത: പശ്ചിമബംഗാൾ രണ്ടാം കാഷ്മീർ ആയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. ഓരോ ദിവസവും ബംഗാളിൽ ഭീകരരെ അറസ്റ്റ് ചെയ്യുകയാണെന്നും ബോംബ് ഫാക്ടറികളാണ് ബംഗാളിൽ പ്രവർത്തിക്കുന്ന ഏക ഫാക്ടറിയെന്നും ഘോഷ് ആരോപിച്ചു.
ഘോഷിന്റെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബംഗാളിന്റെ പ്രതിച്ഛായ തകർക്കുന്നതാണു പ്രസ്താവനയെന്നും നിയമവാഴ്ച നിലവില്ലാത്ത ഉത്തർപ്രദേശിന്റെ കാര്യമാണ് ഘോഷിന്റെ ശ്രദ്ധയിൽ വരേണ്ടതെന്നും തൃണമൂൽ നേതാവ് കുനാൽ ഘോഷ് പറഞ്ഞു.