ആശങ്ക വളർത്തി കോവിഡ്; ഇന്ത്യ ഏഴാമത്
Sunday, May 31, 2020 11:49 PM IST
ന്യൂഡൽഹി: ആഗോള കോവിഡ് ബാധയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്കു കയറി. 1,89,765 രോഗികളുമായിട്ടാണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കയറിയത്. 7,938 പേർക്കാണ് പുതുതായി രോഗം പിടിപെട്ടത്.
അമേരിക്ക, ബ്രസീൽ, റഷ്യ, സ്പെയിൻ, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മു ന്നിൽ. ഇന്ത്യയിൽ ആകെ മരണം 5,390 ആയി. 203 പേരാണ് ഇന്നലെ മാത്രം മരിച്ചത്.