മോദിയെ ആക്ഷേപിച്ചെന്ന പരാതിയിൽ ബംഗ്ലാദേശി ഗായകനെതിരേ കേസ്
Friday, May 29, 2020 12:22 AM IST
അഗര്‍ത്തല (ത്രിപുര): പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ച ബംഗ്ലാദേശി പാട്ടുകാരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. കോല്‍ക്കത്തയില്‍ നടന്ന സരിഗമപ ടിവി റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ മൈനുള്‍ അഹ്ഷാന് നൊബലിനെതിരേ സൗത്ത് ത്രിപുര സ്വദേശി സുമന് പോളാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബംഗ്ലാദേശില്‍ അവസരം ലഭിക്കാതെ ഇന്ത്യയിലെത്തി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത വ്യക്തി നമ്മുടെ പ്രധാനമന്ത്രിയെ അപമാനിക്കുന്നത് സഹിക്കാവില്ലെന്ന് എഫ്ഐആറില്‍ പറയുന്നു. പരാതിക്കാരന് ഗുജറാത്ത് ഗാന്ധിനഗര്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പെട്രോളിയം യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ്.