കരുതൽ അകലത്തിൽ കാബിനറ്റ് യോഗം
Wednesday, March 25, 2020 11:43 PM IST
ന്യൂഡൽഹി: കോവിഡ്-19നെ പ്രതിരോധിക്കാൻ രാജ്യം ജാഗ്രത പുലർത്തുന്പോൾ കരുതൽ അകലത്തിൽ ഇരുന്ന് നരേന്ദ്ര മോദി സർക്കാരിന്റെ കേന്ദ്രമന്ത്രിസഭാ യോഗം.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ സാമൂഹിക അകലം പാലിച്ചിരുന്നു യോഗം ചേരുന്ന ചിത്രം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സാമൂഹിക അകലം പാലിക്കുന്നത് ഈ സമയത്തിന്റെ ആവശ്യമാണ്. ഞങ്ങൾ ഇതുറപ്പു വരുത്തുന്നു, നിങ്ങളോ ? എന്ന അടിക്കുറിപ്പോടെയായിരു ന്നു ചിത്രം. ലോക് കല്യാണ് മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കാബിനറ്റ്.