ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
Sunday, February 23, 2020 12:04 AM IST
ശ്രീനഗർ: അനന്ത്നാഗിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലിൽ ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ വധിച്ചു. കുൽഗാം സ്വദേശികളായ നവീദ് അഹമ്മദ് ഭട്ട്, ആഖിബ് യാസിൻ ഭട്ട് എന്നിവരാണു കൊല്ലപ്പെട്ടത്. രാഷ്ട്രീയ റൈഫിൾസ്, ജമ്മു കാഷ്മീരിലെ സിആർപിഎഫ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളത്തിലെത്തി ഇവരെ വധിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ.
ഇവരുടെ പക്കലുണ്ടായിരുന്ന തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു.