കർദിനാൾ ഗ്രേഷ്യസ് അതിരൂപതാധ്യക്ഷ സ്ഥാനത്ത് തുടരും
Thursday, January 30, 2020 12:11 AM IST
മുംബൈ: ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അതിരൂപതാ സാരഥ്യത്തിൽ തുടരും. ഡിസംബറിൽ 75 വയസ് തികയുന്നതു പ്രമാണിച്ച് നവംബറിൽതന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ച് കർദിനാൾ വത്തിക്കാനിലേക്ക് എഴുതിയിരുന്നു. എന്നാൽ മറ്റു ക്രമീകരണങ്ങൾ ഉണ്ടാകുന്നതുവരെ പദവിയിൽ തുടരാനാണ് മാർപാപ്പ ആവശ്യപ്പെട്ടത്.
കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റായ കർദിനാൾ ഗ്രേഷ്യസ് മാർപാപ്പയെ ഉപദേശിക്കുന്ന ആറു കർദിനാൾമാരുടെ സംഘത്തിൽ അംഗമാണ്.