ഗുജറാത്തിൽ മീൻപിടിത്ത ബോട്ട് മുങ്ങി ഏഴു പേരെ കാണാതായി
Tuesday, December 10, 2019 12:00 AM IST
പോർബന്തർ: ഗുജറാത്തിൽനിന്നുള്ള മീൻപിടിത്ത ബോട്ട് അറബിക്കടലിൽ മുങ്ങി ഏഴു മത്സ്യത്തൊഴിലാളികളെ കാണാതായി. ദേവഭൂമി ദ്വാരകയിലെ ഓഖയിൽനിന്ന് കഴിഞ്ഞ മൂന്നിനു പുറപ്പെട്ട മോയിനെ എന്ന ബോട്ടാണു വെള്ളിയാഴ്ച രാത്രി മുങ്ങിയത്. കോസ്റ്റ്ഗാർഡ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. ഗിർ സോമനാഥ് ജില്ലയിവൽ മുങ്ങിയ ബോട്ട് കണ്ടെത്തി.