ശിവസേന തീവ്രനിലപാടുകൾ ഉപേക്ഷിക്കണം: കോൺഗ്രസ്, എൻസിപി
Thursday, November 21, 2019 12:07 AM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു മുന്നോടിയായി ശിവസേനയ്ക്കു മുന്നിൽ നിബന്ധനകൾവച്ച് കോൺഗ്രസും എൻസിപിയും. ശിവസേന ഇനിയുള്ള കാലത്ത് തീവ്ര ഹിന്ദുത്വ നിലപാടുകളിൽനിന്ന് അകന്നു നിൽക്കണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. ഇതിനിടെ, സമയം പരിമിതമാണെന്ന സത്യം കോണ്ഗ്രസ് മനസിലാക്കണമെന്നു എൻസിപി നേതാക്കൾ പറഞ്ഞിട്ടുണ്ട്.
മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ, ജയറാം രമേഷ്, പൃഥ്വിരാജ് ചൗഹാൻ എന്നീ കോണ്ഗ്രസ് നേതാക്കൾ ഇന്നലെ പവാറിന്റെ വസതിയിൽ എൻസിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലേ, മരുമകൻ അജിത് പവാർ, നവാബ് മാലിക് എന്നീ നേതാക്കളും ഉണ്ടായിരുന്നു. യോഗം ഇന്നലെ രാത്രി വൈകിയും തുടർന്നു.