കന്നഡയുടെ പ്രാധാന്യത്തിൽ വിട്ടുവീഴ്ചയില്ല
Tuesday, September 17, 2019 12:31 AM IST
ബംഗളൂരു: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരേ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കർണാടകത്തിലെ മുഖ്യഭാഷ കന്നഡയാണെന്നും അതിന്റെ പ്രാധാന്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. എന്നാൽ കർണാടകയുടെ കാര്യത്തിൽ കന്നഡയാണ് മുഖ്യഭാഷ. അതിൽ വിട്ടുവീഴ്ചയ്ക്കില്ല. കന്നഡ ഭാഷയും കർണാടകയുടെ സംസ്കാരവും ഉയർത്തിപ്പിടിക്കും-യെദിയൂരപ്പ കൂട്ടിച്ചേർത്തു.