പിഎഫ് പെൻഷൻ: കമ്യൂട്ടേഷൻ തുക തിരിച്ചുപിടിക്കൽ കാലാവധി നിജപ്പെടുത്തും
Saturday, August 24, 2019 12:14 AM IST
ന്യൂഡൽഹി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് പെൻഷൻകാരുടെ കമ്യൂട്ടേഷൻ തുക തിരിച്ചുപിടിക്കുന്നതിനുളള കാലാവധി നിജപ്പെടുത്താൻ കേന്ദ്ര സർക്കാർ തിരുമാനിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. കമ്യൂട്ടേഷൻ ചെയ്തതിന്റെ പേരിൽ മരണം വരെ പെൻഷനിൽ നിന്നും തുക കുറവ് ചെയ്യുന്ന രീതി പിൻവലിച്ചതിലൂടെ കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടെ ലക്ഷകണക്കിനു വരുന്ന പെൻഷൻക്കാർക്ക് ഗുണകരമായ തീരുമാനമാണ് കേന്ദ്ര സർക്കാരിന്റേതെന്നും എംപി പറഞ്ഞു.
പെൻഷൻക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തെ തുടർന്നാണ് ഇപിഎഫ് പദ്ധതി പരിഷ്കരിക്കുന്നതിനു പഠനം നടത്താൻ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.