ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതീധ്യാനം 26 മുതൽ
Saturday, September 13, 2025 2:27 AM IST
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ആന്തരികസൗഖ്യ ദമ്പതീധ്യാനം 26നു രാവിലെ ഒന്പതുമുതൽ 28 വരെ നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാങ്കൽ തുടങ്ങിയവർ ധ്യാനം നയിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികൾക്കുമാത്രം പ്രവേശനം.
ദമ്പതികളുടെ കൂടെവരുന്ന കുട്ടികൾക്കു പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ധ്യാനം ബുക്ക് ചെയ്യാൻ 9447785548, 9496167557 നമ്പറിൽ വിളിക്കണം.