സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണം: ചെന്നിത്തല
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: ശബരിമല തീർഥാടകർക്കു സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സർക്കാർ വാശി ഉപേക്ഷിക്കണമെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പോട്ട് ബുക്കിംഗ് പരിപാടി തിരിച്ചു കൊണ്ടുവരണം.
ഇല്ലെങ്കിൽ അന്യസംസ്ഥാനത്ത് നടത്തുന്ന ഭക്തരെ ഇതു പ്രതികൂലമായി ബാധിക്കും. പുറത്തുനിന്നു വരുന്ന എല്ലാ ഭക്തരും ആധുനിക സാങ്കേതികവിദ്യ അറിയുന്നവരാകണമെന്ന് ശാഠ്യം പിടിക്കരുത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് സ്പോട്ട് ബുക്കിംഗിനെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. തീർഥാടകരെ ബുദ്ധിമുട്ടിക്കണമെന്ന് എന്തിനാണീ വാശി. ശബരിമലയിലെ മുഴുവൻ അശാസ്ത്രീയ പരിഷ്കാരങ്ങളും പിൻവലിക്കണം. പരിചയസന്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തു നിയോഗിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.