സ്വകാര്യ ബസിനടിയില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം
Wednesday, October 9, 2024 2:06 AM IST
തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിന് അടിയില്‍പെട്ട് വയോധികന് മരിച്ചു. കോതമംഗലം മലയിൻകീഴ് അമ്മാപറമ്പില്‍ കുട്ടപ്പനാണ് (68) ഇന്നലെ വൈകുന്നേരം ആറോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അബില്‍മോന്‍ ബസിന്റെ അടിയില്‍പെട്ടാണ് അപകടമുണ്ടായത്.
സ്റ്റാന്‍ഡില്‍നിന്നു ബസ് മുന്നോട്ടെടുത്തപ്പോള്‍ സമീപത്ത് നിന്നിരുന്ന കുട്ടപ്പൻ കാല് വഴുതി ബസിന് അടിയിലേക്ക് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പിന്‍ചക്രം കയറിയിറങ്ങിയതിനെ തുടര്‍ന്ന് തത്ക്ഷണം മരണം സംഭവിച്ചു. മാറാടിയിലുള്ള മകളുടെ വീട്ടില്‍ പോയതിനു ശേഷമാണ് കുട്ടപ്പന് തൊടുപുഴയിലെത്തിയതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഭാര്യ വിജയ. മക്കള്‍: ഉണ്ണിമോള്, കൃഷ്ണപ്രിയ. മരുമക്കള്‍: വിനോഷ്, അനു.