മരം മുറി തൊഴിലാളി യൂണിയൻ സമ്മേളനം 16ന് നിലമ്പൂരിൽ
Monday, October 7, 2024 5:17 AM IST
പയ്യാവൂർ: ഓൾ കേരള വുഡ് കട്ടിംഗ് ആൻഡ് ക്ലൈന്പിംഗ് ലേബേഴ്സ് (എകെഡബ്ല്യുസിസിഎൽ) യൂണിയന്റെ ആദ്യ സമ്മേളനവും അംഗത്വ വിതരണവും 16 ന് നിലന്പൂരിൽ നടക്കും. ഇതോടൊപ്പം അഖില കേരള മരംമുറി - മരംകയറ്റ തൊഴിലാളി വാട്സ്ആപ് കൂട്ടായ്മയുടെ മൂന്നാമത് സൗഹൃദ സംഗമവും ഉണ്ടായിരിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ബിജു ഗോപാൽ, സെക്രട്ടറി ഷാനവാസ് എന്നിവർ അറിയിച്ചു.