നിലവില്‍ കോല്ക്കത്തയിലാണു നടിയുള്ളത്. ഇവിടെ എത്തുന്ന അന്വേഷണസംഘം നടിയെ ആലിപ്പുര്‍ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കും. കേസില്‍ കഴിഞ്ഞ 12ന് അന്വേഷണസംഘം രഞ്ജിത്തിനെ ചോദ്യംചെയ്തിരുന്നു.
പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ രഞ്ജിത് നിഷേധിച്ചിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് രഞ്ജിത്തിനെ വിട്ടയച്ചത്.
അതേസമയം, മൊഴിയെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി വൈകാതെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനു പുറമേ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലും പ്രതിയാണു രഞ്ജിത്.