പാലാ ബ്രില്ല്യന്റിൽ ജെഇഇ, നീറ്റ് പ്രവേശന പരീക്ഷാപരിശീലനം: 10-ാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം
Sunday, September 8, 2024 1:12 AM IST
പാലാ: നീറ്റ്, ജെഇഇ പ്രവേശനപരീക്ഷ പരിശീലനത്തിനുള്ള പാലാ ബ്രില്ല്യന്റിലെ ഐഐടി, എയിംസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് ഇപ്പോൾ 10-ാം ക്ലാസിൽ സിബിഎസ്ഇ, ഐസിഎസ്ഇ, കേരളാ സ്റ്റേറ്റ് ബോർഡ് തുടങ്ങി വിവിധ സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിനൊപ്പം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും ക്ലാസുകളുള്ള റെഗുലർ ബാച്ചുകളിലേക്കും ഓണ്‍ലൈൻ, ഓഫ്ലൈൻ ക്ലാസുകളെ സംയോജിപ്പിച്ചു നടത്തുന്ന ഹൈബ്രിഡ് ബാച്ചുകളിലേക്കും ഈവനിംഗ് ബാച്ചുകളിലേക്കും പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
29ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും നടക്കുന്ന പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്കിന് 10 ലക്ഷം രൂപയും രണ്ടാം റാങ്കിന് അഞ്ചു ലക്ഷം രൂപയും മറ്റനവധി സ്കോളർഷിപ്പുകളും നൽകും.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന, മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ള സ്ക്രീനിംഗ് ടെസ്റ്റിൽ യോഗ്യതനേടുന്ന 100 വിദ്യാർഥികൾക്ക് അർഹതയുടെ അടിസ്ഥാനത്തിൽ 100 ശതമാനംവരെ ഫീസ് ഇളവും നല്‍കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 22.
5, 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂൾതലം മുതൽ സയൻസ്, മാത്സ്് വിഷയങ്ങളെ ആഴത്തിൽ പഠിക്കുന്നതിനും മത്സര പരീക്ഷകളുടെ അഭിരുചി വളർത്തുന്നതിനുമുള്ള ഫൗണ്ടേഷൻ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
29ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്കിന് ഒരു ലക്ഷം രൂപയും രണ്ടാം റാങ്കിന് 50,000 രൂപയും തുടങ്ങി മറ്റനവധി സ്കോളർഷിപ്പുകളും നൽകും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 22.
8, 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സയൻസ് അഭിരുചി തിരിച്ചറിയുന്നതിനു സംസ്ഥാനതലത്തിലെ സമർഥരായ കുട്ടികളുമായി മാറ്റുരയ്ക്കുന്ന ബ്രില്ല്യന്റ് സയൻസ് ഒളിന്പ്യാഡിന്റെ ആദ്യഘട്ടം നവംബർ ഒന്നിന് ഓണ്‍ലൈനായി നടത്തും.
രണ്ടാം ഘട്ടം ജനുവരിയിൽ ഓഫ്ലൈനായിരിക്കും. ഓരോ ക്ലാസിലും ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000 രൂപ തുടങ്ങി അനവധി കാഷ് പ്രൈസുകളും പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും മെറിറ്റ് സർട്ടിഫിക്കറ്റും നല്‍കും.
പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവർക്ക് ഈ വർഷത്തെ നീറ്റ്, ജെഇഇ 2025നുവേണ്ടിയുള്ള റിപ്പീറ്റേഴ്സ് ബാച്ചുകൾ നാളെയും 25നും ഓഫ്ലൈനായും ഓണ്‍ലൈനായും ഹോസ്റ്റൽ സൗകര്യത്തോടെ ആരംഭിക്കും.
നീറ്റ്, ജെഇഇ 2025 പരീക്ഷയ്ക്ക് പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നവർക്കും പൂർത്തിയാക്കിയവർക്കുമായി പ്രത്യേക പരീക്ഷാപരിശീലനത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നീറ്റ് ഓഫ്ലൈനായും ജെഇഇ ഓണ്‍ലൈനായും പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.brilliant pala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04822-206100.