മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം
Friday, September 6, 2024 1:51 AM IST
കൊച്ചി: ലൈംഗികപീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നടന് ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചു.
ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മുകേഷ് അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദമായ വാദത്തിന് ഒടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.