നെല്ലാട് എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഫണ്ട് നല്കാന് ഹൈക്കോടതി ഉത്തരവുണ്ടായത്.
2018 മാര്‍ച്ച് ഒന്നിന് നടപ്പാക്കിയ എയ്ഡഡ് സ്കൂള്‍ കെട്ടിട നിര്‍മാണത്തിന്റെ ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുന്ന ചാലഞ്ച് ഫണ്ട് വ്യവസ്ഥ പ്രകാരം 50 ലക്ഷം രൂപ മാനേജ്മെന്റ് മുന്‍കൂര്‍ അടച്ചിരുന്നു.
എന്നാല്‍, സ്കൂള്‍ സമര്‍പ്പിച്ച ബില്ലില്‍ ചിലത് പദ്ധതി നിലവില്‍ വരുന്നതിനു മുമ്പുള്ളതാണെന്ന പേരില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.