ഹര്‍ജി തീര്‍പ്പാക്കി: നജീബ് കാന്തപുരത്തിന്റെ വിജയം ആറ് വോട്ടിന്
Wednesday, August 14, 2024 1:49 AM IST
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട കേസില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയം ആറ് വോട്ടുകള്ക്കെന്നു കണക്കാക്കാമെന്നു ഹൈക്കോടതി.
എല്‍ഡിഎഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രം എല്‍ഡിഎഫിനെന്നു കണക്കാക്കിയാലും യുഡിഎഫ് ആറ് വോട്ടിന് ജയിക്കുമെന്നും അതിനാല്‍ മാറ്റിവച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളിയ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.