താത്കാലിക പുനരധിവാസം: 91 സർക്കാർ ക്വാർട്ടേഴ്സുകൾ ലഭ്യമാക്കും
Friday, August 9, 2024 2:21 AM IST
കൽപ്പറ്റ: ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ക്യാന്പുകളിൽ കഴിയുന്നവരുടെ താത്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിനു കീഴിലെ 27 ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ 91 സർക്കാർ ക്വാർട്ടേഴ്സുകൾ ലഭ്യമാക്കുമെന്നു പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
അടിയന്തര പുനരധിവാസത്തിനു ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാണു സർക്കാർ ലക്ഷ്യം. ആദ്യഘട്ടത്തിൽ പൊതുമരാമത്തിന്റെ 27 ക്വാർട്ടേഴ്സുകളാണ് ഇതിനായി വിട്ടുനൽകുന്നത്. മൂന്നു കിടപ്പുമുറികൾ, ഭക്ഷണ ഹാൾ, അടുക്കള, സ്റ്റോർ റൂം, വർക്ക് ഏരിയ എന്നിവ ഉൾപ്പെട്ടതാണ് ക്വാർട്ടേഴ്സുകൾ.