കൈക്കൂലി: പൊതുമരാമത്ത് ഉദ്യോഗസ്ഥന് അറസ്റ്റില്‍
Thursday, May 23, 2024 2:39 AM IST
കൊച്ചി: കോണ്‍ട്രാക്ടറില്‍നിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
ഇടപ്പള്ളി മാമംഗലം പൊതുമരാമത്ത് ബില്‍ഡിംഗ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓഫീസിലെ ജൂണിയര്‍ സൂപ്രണ്ട് സൗത്ത് ചിറ്റൂര്‍ മരോട്ടിക്കല്‍ വീട്ടില്‍ എം.എസ്. രതീഷിനെയാണ് (54) ഇന്നലെ വൈകുന്നേരം നാലിന് വിജിലന്‍സ് എറണാകുളം ഡിവൈഎസ്പി സി.ജി. മാര്‍ട്ടിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആലുവ സ്വദേശിയായ കോണ്‍ട്രാക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ഇടപ്പള്ളി മാര്‍ക്കറ്റിലെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട ബില്‍ പാസാക്കാനാണ് രതീഷ് കോണ്‍ട്രാക്ടറോട് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് സംഘം പറഞ്ഞു.