കെആര്‍എല്‍സിസി ദിനാഘോഷം നാളെ
Thursday, May 23, 2024 1:57 AM IST
കൊച്ചി: കേരള റീജൺ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സ്ഥാപിത ദിനാഘോഷം നാളെ എറണാകുളം ആശീര്‍ഭവനില്‍ നടക്കും. രാവിലെ 10.30 ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും. ‘ഇന്ത്യയും സാമൂഹിക- സാമ്പത്തിക- ജാതി സെന്‍സസിന്റെ അനിവാര്യതയും’എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറില്‍ ഡോ. മോഹന്‍ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഷെറി ജെ. തോമസ് മോഡറേറ്ററാകും.