ഭിന്നശേഷി മേഖലയിലുള്ളവർക്ക് നിഷ് ഓണ്‍ലൈൻ ജേണൽ പുറത്തിറക്കി
Tuesday, March 5, 2024 1:05 AM IST
തിരുവനന്തപുരം: ഭിന്നശേഷി മേഖലയിലെ വിദഗ്ധർക്ക് ഗവേഷണങ്ങളും പഠനങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ചർച്ച ചെയ്യാനും അതിലൂടെ ഉന്നതമായ പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കാനുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഓണ്‍ലൈൻ ജേണൽ പുറത്തിറക്കുന്നു.
ജേണൽ ഫോർ റിഹാബിലിറ്റേഷൻ സയൻസസ് ആൻഡ് ഡിസെബിലിറ്റി സ്റ്റഡീസ് (ജെആർഎസ്ഡിഎസ്) ജേണലിന്റെ പ്രകാശനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു.