കടലാസിൽ അതിമനോഹര പുഷ്പങ്ങൾ തീർത്ത് കാവ്യാ മനോജ്
Sunday, December 3, 2023 1:27 AM IST
തിരുവനന്തപുരം: കടലാസിൽ അതിമനോഹര പുഷ്പങ്ങൾ നിർമിച്ച കാവ്യാ മനോജ് പേപ്പർ ക്രാഫ്റ്റ് മത്സരത്തിലെ കുഞ്ഞു വസന്തമായി മാറി.
മഞ്ഞ ലില്ലി, ടച്ച് പുഷ്പങ്ങൾ, ചുവന്ന റോസ് തുടങ്ങി കാവ്യ തീർത്ത എല്ലാ പൂക്കൾക്കും ആരാധകർ ഏറെയായിരുന്നു. കടലാസുകൾ വെട്ടിയൊതുക്കി ആകൃതി പകർന്ന് കണ്മുന്നിൽ പൂക്കളുടെ വസന്തം തീർക്കാൻ കാവ്യയ്ക്ക് അധികസമയം വേണ്ടിവന്നില്ല.
കുഞ്ഞുനാൾ മുതൽ പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന കാവ്യ കടലാസ് പൂക്കളുടെ നിർമാണം തനിയെ പഠിച്ചെടുത്തതാണ്. പിന്നീട് സ്കൂൾ ടീച്ചർമാരുടെ നിർദേശപ്രകാരം സ്കൂൾ ശാസ്ത്രമേളകളിൽ പങ്കെടുക്കാൻ ആരംഭിച്ചു. എറണാകുളം നിർമല ജിഎച്ച്എസ് സ്കൂളിലെ ഏട്ടാം ക്ലാസ് വിദ്യാർഥിനിയായ കാവ്യ പേപ്പർ ക്രാഫ്റ്റിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.