സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷം
Saturday, September 30, 2023 1:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടു വർഷം ദീർഘിപ്പിച്ചു വിജ്ഞാപനമിറക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി.
ബസുടമകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്.