പുരോഗതി ദർശനമാക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Friday, September 29, 2023 3:07 AM IST
തിരുവനന്തപുരം: രാജ്യത്ത് ഭക്ഷ്യസുരക്ഷയ്ക്കായി ഡോ. സ്വാമിനാഥൻ നൽകിയ സംഭാവനകളിൽ പ്രതിഫലിച്ചത് ശാസ്ത്രത്തിലൂടെയും കൃഷിയിലൂടെയും പുരോഗതി എന്ന അദ്ദേഹത്തിന്റെ ദർശനമായിരുന്നുവെന്ന് ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ അഭിമാനമായിരുന്നു ഡോ. സ്വാമിനാഥനെന്നും ഗവർണർ പറഞ്ഞു.