ഡയാലിസിസിന് വിധേയരാകുന്നവർക്ക് 15 ദിവസം പ്രത്യേക അവധി
Thursday, September 28, 2023 6:15 AM IST
തിരുവനന്തപുരം: വൃക്കസംബന്ധമായ അസുഖത്തെ തുടർന്നു ഡയാലിസിസിന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് വർഷം 15 ദിവസം പ്രത്യേക ആകസ്മികാവധി അനുവദിക്കും.
നേരത്തേ പാർട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്ക് ഇത്തരത്തിൽ അവധി അനുവദിച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ജീവനക്കാരും സർക്കാരിനെ സമീപിച്ചതോടെയാണ് ധനവകുപ്പിന്റെ ഉത്തരവ്.
അംഗീകൃത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷം 15 ദിവസം അവധി അനുവദിക്കുക. നേരത്തേ തീർപ്പാക്കിയ അപേക്ഷകൾ പുനഃപരിശോധിക്കില്ല.