കടം വാങ്ങിയും കേരളത്തെ വികസിപ്പിക്കും: ഇ.പി. ജയരാജൻ
Friday, September 22, 2023 5:23 AM IST
തിരുവനന്തപുരം : നവകേരളത്തിനായി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെ തകർക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുകയാണെന്ന് ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ.
വികസനം തടയാൻ ബിജെപിക്കൊപ്പം കേരളത്തിലെ യുഡിഎഫും ശ്രമിക്കുകയാണ്. കടമെടുത്തായാലും സംസ്ഥാനത്തു വികസനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരേ ഇടതുമുന്നണി രാജ്ഭവനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഇ.പി. ജയരാജൻ.