മർദനപരാതി അന്വേഷണം തടസപ്പെടുത്താനെന്നു വിലയിരുത്തൽ കരുവന്നൂരിൽ ഇഡി മുന്നോട്ടുതന്നെ
സ്വന്തം ലേഖകൻ
Friday, September 22, 2023 5:15 AM IST
തൃശൂർ: ചോദ്യംചെയ്യാൻ വിളിപ്പിച്ച തന്നെ ഉദ്യോഗസ്ഥർ മർദിച്ചെന്ന വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പി.ആർ. അരവിന്ദാക്ഷന്റെ പരാതി കണക്കാക്കാതെ അന്വേഷണവുമായി മുന്നോട്ടു പോകാൻ ഇഡിക്കു നിർദേശം.
അന്വേഷണം തടസപ്പെടുത്തുകയാണു ലക്ഷ്യമെന്നും കരുവന്നൂർ അന്വേഷണത്തെ ബാധിക്കരുതെന്നുമാണ് ഇഡിക്കു ഡൽഹിയിൽനിന്നുള്ള നിർദേശം.
ഇഡിയുടെ അന്വേഷണം തൃശൂർ ജില്ലയിലെ സിപിഎം ഉന്നതരിലേക്കും സഹകരണ ബാങ്കുകളിലേക്കും കടന്നതോടെയാണ് മർദനപരാതിയുമായി അരവിന്ദാക്ഷൻ രംഗത്തെത്തിയത്. സിസിടിവി കാമറകളും ചോദ്യംചെയ്യലിന്റെ വീഡിയോ ഫുട്ടേജുകളുമുള്ള ഇഡി ആസ്ഥാനത്തെ മർദന പരാതി അടിസ്ഥാനരഹിതമെന്നാണ് ഇഡി പറയുന്നത്.