മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
Thursday, September 21, 2023 12:28 AM IST
എറണാകുളം: കാക്കനാട്ടെ നിറ്റ ജലാറ്റിന്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്കി.