തി​രു​വ​ന​ന്ത​പു​രം: ഒ​രു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ഈ ​മാ​സം എ​ട്ടു മു​ത​ൽ വി​ത​ര​ണം ചെ​യ്യും. 64 ല​ക്ഷം ആ​ളു​ക​ൾ​ക്ക് ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കാ​നാ​യി 950 കോ​ടി രൂ​പ ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ചു.

ഒ​രു ഗ​ഡു അ​നു​വ​ദി​ച്ചു ക​ഴി​യു​ന്പോ​ഴും ര​ണ്ടു ഗ​ഡു പെ​ൻ​ഷ​ൻ കു​ടി​ശി​ക​യു​ണ്ട്. ഏ​പ്രി​ൽ നാ​ലി​ന് ര​ണ്ടു മാ​സ​ത്തെ പെ​ൻ​ഷ​നാ​യ 3200 രൂ​പ ഒ​രു​മി​ച്ചു ന​ൽ​കി​യി​രു​ന്നു. ഫെ​ബ്രു​വ​രി വ​രെ​യു​ള്ള പെ​ൻ​ഷ​ൻ ഗ​ഡു​ക്ക​ളാ​യി​രു​ന്നു അ​ന്നു ന​ൽ​കി​യ​ത്. ഈ ​മാ​സം മാ​ർ​ച്ചി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ കു​ടി​ശി​ക നി​ല​നി​ൽ​ക്കു​ക​യാ​ണ്.