കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്തായി ഭാരത് പെട്രോളിയം കോർപറേഷന്റെ ഇന്ധന ഡിപ്പോയുമുണ്ട്. തീ പെട്രോളിയം ഡിപ്പോയിലേക്കു പടർന്നിരുന്നെങ്കിൽ നഗരംതന്നെ ഇല്ലാതാകുമായിരുന്നു. തീപിടിത്തമുണ്ടായി അരമണിക്കൂറിനു ശേഷമാണ് അണച്ചത്.
ബിപിസിഎല്ലിന്റെ സിസി ടിവിയിൽനിന്നാണു പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആർപിഎഫും എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചത്. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.