വന്യമൃഗശല്യം:വിദഗ്ധസമിതി പിരിച്ചുവിടണമെന്ന് വി.സി.സെബാസ്റ്റ്യന്‍
Wednesday, May 31, 2023 1:29 AM IST
കൊച്ചി: വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ തീവ്ര പരിസ്ഥിതിവാദികളെയും വിദേശഫണ്ട് കൈപ്പറ്റുന്നവരെയും ഉൾപ്പെടുത്തി രൂപീകരിച്ച വിദഗ്ധസമിതി പിരിച്ചുവിട്ട് ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പുതല സെക്രട്ടറിമാരെയും കര്‍ഷകസംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി പുതിയ സമിതി രൂപീകരിക്കണമെന്നു രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി ഹൈക്കോടതിയിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയര്മാന് ജോയി കണ്ണംചിറ ആമുഖപ്രഭാഷണം നടത്തി.
വിവിധ കര്‍ഷക സംഘടനാ നേതാക്കളായ ഡോ. ജോസുകുട്ടി ഒഴുകയില്‍ (മലനാട് കര്‍ഷകസമിതി), വി.ബി.രാജന് (കെകെഎഎസ്), ഡിജോ കാപ്പന് (കിസാന്‍ മഹാസംഘ്), ജോര്‍ജ് സിറിയക് (ഡികെഎഫ്), മനു ജോസഫ് (ജൈവ കര്‍ഷക സമിതി), സണ്ണി തുണ്ടത്തില്‍ (ഇന്‍ഫാം), ജോയി കണ്ണാട്ടുമണ്ണില്‍ (വി.ഫാം), വി. രവീന്ദ്രന് (ദേശീയ കര്‍ഷകസമാജം), വര്‍ഗീസ് കൊച്ചുകുന്നേല്‍ (ഐഫ), സിറാജ് കൊടുവായൂര്‍ (എച്ച് ആര് പി ഇ എം), റോജര്‍ സെബാസ്റ്റ്യന്‍ (വണ്‍ ഇന്ത്യ വണ്‍ പെന്ഷന്), ജെയിംസ് പന്ന്യാമാക്കല്‍ (കര്‍ഷക ഐക്യവേദി), പി.എം. സണ്ണി (ദേശീയ കര്‍ഷക സമിതി), ജോര്‍ജ് പള്ളിപ്പാടന്‍ (ഫാര്‍മേഴ്സ് റലീഫ് ഫോറം), ഷാജി തുണ്ടത്തില്‍ (ആര്‍കെഎംഎസ്), കെ.പി.ഏലിയാസ് (കര്‍ഷക സംരക്ഷണ സമിതി), റോസ് ചന്ദ്രന്, ജോണ്സണ് പന്തലൂക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.