അരയിൽ കെട്ടിയ നിലയിൽ 17 ലക്ഷം പിടികൂടി
Sunday, May 28, 2023 2:58 AM IST
കോട്ടയം: രേഖകളില്ലാത്ത 17 ലക്ഷം രൂപയുമായി ട്രെയിനില്‍ യാത്ര ചെയ്ത കോട്ടയം ഈരാറ്റുപേട്ടയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ.
മുസ്ലിം ലീഗ് നേതാവ് കൂടിയ ഇരാറ്റുപേട്ട നടയ്ക്കൽ കരിം മൻസിലിൽ മുഹമ്മദ് ഹാഷിം(52) ആണ് അറസ്റ്റിലായത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ആർപിഎഫ് ആണ് പിടികൂടിയത്. പണത്തിനു യാതൊരുവിധ രേഖകളും കൈവശം ഇല്ലാതിരുന്നതിനാലാണ് കസ്റ്റഡിയിൽ എടുത്തത്.
പൂന-കന്യാകുമാരി ജയന്തി ജനതാ എക്സ്പ്രസില്‍ സേലത്തുനിന്ന് അങ്കമാലിയിലേക്കു റിസർവേഷൻ കംപാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. മുഹമ്മദ് ഹാഷിം അരയില്‍ തുണിയില്‍ കെട്ടിയാണ് പണം സൂക്ഷിച്ചത്. ആര്‍പിഎഫിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയെയും പിടിച്ചെടുത്ത 17 ലക്ഷം രൂപയും ആര്‍പിഎഫ് ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിനു കൈമാറി.
2010-15 വര്‍ഷത്തെ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അന്ന് ഈരാറ്റുപേട്ട പഞ്ചായത്ത് ആയിരുന്നു. മുസ്ലിം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റാണ്. ഫോറിന് മണി എക്സ്ചേഞ്ച് മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.