വിവേക് വിശ്വനാഥനെതിരേ യൂത്ത് കോണ്‍ഗ്രസ് പരാതി നൽകി
Sunday, April 2, 2023 1:26 AM IST
തൊടുപുഴ: അരിക്കൊന്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ച വിവേക് വിശ്വനാഥനെതിരേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. അരുണ്‍ ഇടുക്കി എസ്പിക്കു പരാതി നൽകി.
ഇദ്ദേഹത്തിന്േറതെന്നു പറയപ്പെടുന്ന ഫോണിലൂടെ പ്രചരിക്കപ്പെട്ട ഓഡിയോ സന്ദേശം സമൂഹത്തിൽ സ്പർധ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ആരോപിച്ചാണ് പരാതി.
ശബ്ദസന്ദേശത്തിൽ പൂപ്പാറ നിവാസികളെ മോശമായി സംബോധനചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നും പ്രദേശവാസികളെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പൂപ്പാറ നിവാസികളെ പ്രകോപിപ്പിച്ച് പ്രദേശത്തെ ക്രമസമാധാനനില തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അതിനാൽ ഇദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.