ബൈലാറ്ററൽ ടാക്സ് ഓൺലൈനായി അടയ്ക്കണം
Sunday, March 26, 2023 1:35 AM IST
തിരുവനന്തപുരം: തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി സംസ്ഥാന സർക്കാർ ഏർപ്പെട്ടിട്ടുള്ള ബൈലാറ്ററൽ എഗ്രിമെന്റ് പ്രകാരം എക്സ്റ്റൻഷൻ ഓഫ് വാലിഡിറ്റി ഓഫ് പെർമിറ്റ് എടുത്തിട്ടുള്ള അന്യ സംസ്ഥാന വാഹനങ്ങൾ ഓരോ സാമ്പത്തിക വർഷവും മുൻകൂറായി അടയ്ക്കുന്ന ബൈലാറ്ററൽ ടാക്സ് ഇനി മുതൽ ഓൺലൈനായി അടയ്ക്കണം.
ഇതിനായി പരിവാഹൻ സേവാ വെബ്സൈറ്റിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബൈലാറ്ററൽ ടാക്സ് ഇതുവരെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഓഫീസിൽ നേരിട്ടാണ് സ്വീകരിച്ചിരുന്നത്.