ച​ങ്ങ​നാ​ശേ​രി​: നി​ഷ്‌​ക​ള​ങ്ക​നും നീ​തി​മാ​നും ധീ​ര​നും വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​ള്ള ആ​ത്മീ​യാ​ചാ​ര്യ​നാ​യി​രു​ന്നു കാ​ലം​ചെ​യ്ത ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍.

എ​ല്ലാ മ​ത​ങ്ങ​ളോ​ടും സ​മു​ദാ​യ​ങ്ങ​ളോ​ടും സാ​ഹോ​ദ​ര്യ​ത്തോ​ടെ​യു​ള്ള സ​മീ​പ​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. നി​ര്‍ധ​ന​രോ​ടും നി​രാ​ലം​ബ​രോ​ടും ക​രു​ണാ​ര്‍ദ്ര​മാ​യ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം ജാ​തി​മ​ത​വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​ങ്ങ​ളു​ടെ സ്‌​നേ​ഹം പി​ടി​ച്ചു​പ​റ്റി. ച​ങ്ങ​നാ​ശേ​രി​യു​ടെ മ​ത​സൗ​ഹാ​ര്‍ദ​ത്തി​ന് മാ​ര്‍ പ​വ്വ​ത്തി​ല്‍ ന​ല്‍കി​യ സം​ഭാ​വ​ന​​ക​ള്‍ മ​ഹ​ത്ത​ര​മാ​ണ്.


ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ര്‍ച്ച്ബി​ഷ​പ്പാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത കാ​ലം മു​ത​ല്‍ സ​ഹോ​ദ​ര​സം​ഘ​ട​ന എ​ന്ന നി​ല​യി​ല്‍ നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​മാ​യി അ​ദ്ദേ​ഹം ഊ​ഷ്മ​ളബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്നു. ആ ​പു​ണ്യാ​ത്മാ​വി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍പ്പി​ക്കു​ക​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ക​യും ചെ​യ്യു​ന്ന​താ​യും എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍നാ​യ​ര്‍ പ​റ​ഞ്ഞു.