ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; രണ്ടുദിവസം മഴയ്ക്കു സാധ്യത
Sunday, January 29, 2023 12:39 AM IST
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ശ്രീലങ്കൻ തീരത്തേക്കു നീങ്ങുമെന്നാണ് മുന്നറിയിപ്പ്.
ന്യൂനമർദത്തിന്റെ സ്വാധീനത്താൽ നാളെയും ചൊവ്വാഴ്ചയും കേരളത്തിൽ ചെറിയ തോതിൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്കു സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.