സഭൈക്യത്തിൽ ക്നാനായ സമുദായം വഹിച്ച പങ്ക് വലുത്: ഗീവർഗീസ് മാർ അപ്രേം
Thursday, January 26, 2023 12:44 AM IST
കോട്ടയം: പൗരസ്ത്യ സുറിയാനി സഭയെയും മാര്‍ത്തോമ്മാ സഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും കത്തോലിക്കാ സഭയില്‍നിന്നും അകന്നുപോയ സഭാ കൂട്ടായ്മകളെ സീറോ മലങ്കര സഭാ രൂപീകരണത്തിലൂടെ കത്തോലിക്കാ സഭയിലേക്ക് വിളക്കിച്ചേര്‍ക്കുന്നതിനും നേതൃത്വം നല്‍കിയത് ക്നാനായ സമുദായ പൂര്‍വികരാണെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം.
കോതനല്ലൂര്‍ തൂവാനീസാ പ്രാര്‍ഥനാകേന്ദ്രത്തില്‍ നടക്കുന്ന കോട്ടയം അതിരൂപതയുടെ നാലാമത് ത്രിദിന അസംബ്ലിയിൽ വചനസന്ദേശം നല്‍കുക യായിരുന്നു അദ്ദേഹം. അതിരൂപതാ അസംബ്ലിയുടെ രണ്ടാമത് വിഷയാവതരണ യോഗം സിസ്റ്റർ ഡോ. കരുണ എസ്വിഎമ്മിന്റെ അധ്യക്ഷതയില്‍ നടന്നു. റവ. ഡോ. ജോര്‍ജ് കറുകപ്പറമ്പില്‍ ‘സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം’ എന്ന വിഷയം അവതരിപ്പിച്ചു. ഫാ. ജേക്കബ് മുല്ലൂര്‍, ലിന്‍സി വടശേരിക്കുന്നേല്‍, തമ്പി എരുമേലിക്കര എന്നിവര്‍ പ്രസംഗിച്ചു.
ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ഫാ. ഡോ. മാത്യു മണക്കാട്ടിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു. ഫാ. തോമസ് ആനിമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നാം വിഷയാവതരണ യോഗത്തില്‍, ‘പ്രേഷിതത്വം: കോട്ടയം അതിരൂപതയ്ക്കുള്ളിലും സഭാത്മകബന്ധത്തിലും’ എന്ന വിഷയം റവ. ഡോ. തോമസ് പുതിയകുന്നേലും ‘ക്നാനായ പ്രേഷിതദൗത്യം: വിദേശകുടിയേറ്റമേഖലകളില്’ എന്ന വിഷയം ഫാ. തോമസ് മുളവനാലും അവതരിപ്പിച്ചു.