റെൻസ്ഫെഡ് സംസ്ഥാന സമ്മേളനം 28ന്
Thursday, January 26, 2023 12:43 AM IST
കണ്ണൂർ: രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്ഫെഡ് ) മൂന്നാമത് സംസ്ഥാന സമ്മേളനം 28ന് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ. മനോജ് അധ്യക്ഷത വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് നാളെ വൈകുന്നേരം അഞ്ചിന് കണ്ണൂർ ടൗൺ സ്ക്വയറിൽ “കെട്ടിട നിർമാണ പ്രതിസന്ധിയും പരിഹാരവും” എന്ന വിഷയത്തിൽ സെമിനാർ നടക്കും. കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.