കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ തുക തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍
Thursday, September 29, 2022 1:19 AM IST
കൊച്ചി: വായ്പാ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ തുക തിരിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്ഥിരം നിക്ഷേപത്തുകയുടെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവും തുകയാണ് തത്കാലം തിരിച്ചു നല്‍കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ മാപ്രാണം സ്വദേശി ജോഷി ആന്റണിയടക്കമുള്ളവര്‍ നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്.