വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ്: ഓണ്‍ലൈന്‍ സംവിധാനകാര്യത്തിൽ കോടതി സര്‍ക്കാർ നിലപാട് തേടി
Saturday, September 24, 2022 12:48 AM IST
കൊച്ചി: വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കക്ഷികളിലൊരാള്‍ വ്യക്തമാക്കിയപ്പോഴാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടു തേടിയത്.
തിരുവനന്തപുരത്ത് അടിമലത്തുറയില്‍ ബ്രൂണോ എന്ന നായയെ തല്ലിക്കൊന്ന് കടലില്‍ എറിഞ്ഞ സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ ഇന്നലെ ചര്‍ച്ചാ വിഷയമായത്.