അപേക്ഷകൾ പരിഹരിക്കാൻ സെറ്റിൽമെന്റ് നിയമം കൊണ്ടുവരും: മന്ത്രി
Tuesday, July 5, 2022 12:15 AM IST
തിരുവനന്തപുരം: ദീർഘകാലമായി പരിഹരിക്കപ്പെടാത്ത ഒന്നര ലക്ഷത്തോളം അപേക്ഷകളിൽ ശാശ്വത പരിഹാരം കാണുന്നതിന് ’റവന്യൂ വകുപ്പ് സെറ്റിൽമെന്റ്’ നിയമം കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ.
നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പറയുകയായിരുന്നു മന്ത്രി. ഭൂമി സംബന്ധമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന വിവിധ പരാതികളിൽ വേഗം പരിഹാരം ഉണ്ടാക്കാൻ ഇതുവഴി സാധിക്കും. നികുതി കെട്ടാത്ത ഭൂമി, അധകഭൂമി എന്നവയും സെറ്റിൽമെന്റ് നിയമത്തിലൂടെ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.